കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലനത്തിനു കോഴിക്കോട് അക്കാദമി വരുന്നു

കോഴിക്കോട്: ഏഴുവയസ്സുമുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ക്രിക്കറ്റ് പരിശീലനത്തിനു കോഴിക്കോട് അക്കാദമി വരുന്നു. ഇതിന്റെ ഉദ്ഘാടനം 11-നു ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പുതിയറയില്‍ ഹോട്ടൽ
മഹാറാണിക്ക് സമീപം ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് ടി.സി.മാത്യു നിര്‍വഹിക്കുമെന്ന് അക്കാദമി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുട്ടികള്‍ക്ക് അവധി കാലങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കും. കൂടാതെ മറ്റ് രജിസ്‌ട്രേഡ് ടീം അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പോടെ പരിശീലിക്കാം. ജില്ലയിലെ സംസ്ഥാന കളിക്കാര്‍ക്ക് ഏത് സമയവും സൗജന്യമായി പരിശീലനം നേടാം. സിന്തറ്റിക് മാറ്റും ബൗളിങ്ങ് മിഷ്യനും അക്കാദമിയിലുണ്ടാകും. ജൂണ്‍ മാസത്തിനു മുമ്പ് ഇന്‍ഡോര്‍ അക്കാദമിയായി മാറ്റാനും ഉദ്ദേശ്യമുണ്ട്. പ്രസിഡന്റ് റഹ്മ്മാന്‍ലാമിര്‍, സെക്രട്ടറി വി.കെ.ജാഷിദ് നിഥിഷ് നെല്‍മണി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

