കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ ഓക്സിജന്‍ എത്തിച്ച ഡോക്ടറെ സസ്പെന്റ് ചെയ്തു

ഗോരഖ്പൂര്‍ : രാജ്യത്തെ നടുക്കിയ ഗോരഖ്പൂര്‍ ദുരന്തത്തില്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ സസ്പെന്റ് ചെയ്തു. ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവനായ ഡോ. കഫീല്‍ അഹമ്മദിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന് ആരോപിച്ചാണ് കഫീലിനെ സസ്പെന്റ് ചെയ്തത്.
കുട്ടികള്‍ അത്യാസന്ന നിലയിലായപ്പോള്‍ സ്വന്തം കൈയ്യിലെ പണംമുടക്കിയാണ് ഇദ്ദേഹം ആശുപത്രിയില്‍ ഓക്സിജന്‍ എത്തിച്ചത്. നിരന്തരമായ ഫോണ്‍വിളികള്‍ക്കും അപേക്ഷകള്‍ക്കുമൊടുവില്‍ 12 സിലിണ്ടറുകളാണ് ഡോക്ടര്‍ ആശുപത്രിയിലെത്തിച്ചത്. കഫീല്‍ അഹമ്മദിന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ മരണ സംഖ്യ വീണ്ടും ഉയര്‍ന്നേനെയെന്നാണ് കുട്ടികളുടെ മാതാപിതാക്കള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

