KOYILANDY DIARY.COM

The Perfect News Portal

കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി പുതിയൊരു മേഖലയിലേക്കു കൂടി ചുവടുവയ്ക്കുന്നു

കൊയിലാണ്ടി: വിജയകരമായ എട്ടു വർഷങ്ങൾ പിന്നിട്ട കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി പുതിയൊരു മേഖലയിലേക്കു കൂടി ചുവടുവയ്ക്കുന്നു. കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന എല്ലാവിധ ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് സ്ഥിരമായി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള ഡിസൈൻ ഡ് ഔട്ട് ലെറ്റുകൾ ‘ഗ്രീൻ ഷോപ്പ് ‘ എന്ന പേരിൽ ജില്ലയിലെമ്പാടും തുടങ്ങുന്നു.
‘നല്ലത് വാങ്ങുക, നന്മ ചെയ്യുക’ എന്നതാണ് പ്രചാരണ വാചകം. ആദ്യത്തെ ഗ്രീൻ ഷോപ്പ് കൊയിലാണ്ടിയിലാണ് തുടങ്ങുന്നത്. 2018 ജൂൺ 20 ബുധനാഴ്ച്ച കാലത്ത് 9.30 ന് ആണ് ഉൽഘാടനം. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിലെ കുടുംബശ്രീ ബിൽഡിംഗിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ.കെ സത്യൻ ഉൽഘാടനം നിർവ്വഹിക്കും.
ഈ വർഷം 25 കേന്ദ്രങ്ങളിൽ ഗ്രീൻ ഷോപ്പുകൾ ആരംഭിക്കും. സ്വന്തമായി കടമുറിയുള്ളവർക്കോ വാടകയ്ക്ക് ലഭ്യമാക്കാൻ കഴിയുന്നവർക്കോ ഡീലർഷിപ്പ് അനുവദിക്കുന്നതാണ്. കുടുംബശ്രീ സി.ഡി എസ്സുകൾക്കും കുടുംബശ്രീ ഗ്രൂപ്പുകൾക്കും മുൻഗണന നൽകും. വിശദ വിവരങ്ങൾക്ക് കൊയിലാണ്ടിയിലെ ഹോം ഷോപ്പ് ഹെഡ് ഓഫീസിൽ നേരിട്ടോ, 8086664620, 8086664622 എന്നീ നമ്പരുകളിലേക്ക് വിളിച്ചോ ബന്ധപ്പെടാവുന്നതാണ്.
ഉൽഘാടന ചടങ്ങിൽ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ പി സി. കവിത അധ്യക്ഷത വഹിക്കും. ചടങ്ങിൽ എ.ഡി.എം.സി.മാരായ പി എം ഗിരീശൻ, ടി ഗിരീഷ് കുമാർ കൊയിലാണ്ടി നഗരസഭാ സി ഡി എസ് ഭാരവാഹികൾ എന്നിവർ സംബന്ധിക്കും.
Share news

Leave a Reply

Your email address will not be published. Required fields are marked *