കുടുംബശ്രീ ഓണ കിറ്റിൽ അഴിമതിയെന്ന് ബി.ജെ.പി. ആരോപിച്ചു

കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നതായി ബി.ജെ.പി. നേതാക്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ചു. 700 രൂപയുടെ ഓണ കിറ്റിൽ ഉപ്പ്‌തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങളും ഉണ്ടാകുമെന്ന് പറഞ്ഞ് അഡ്വാൻസായി 250 രൂപ വാങ്ങിയെന്നും എന്നാൽ കിറ്റ് വന്നപ്പൾ 12 ഇനം സാധനങ്ങൽ മാത്രമാണ് ലഭിച്ചതെന്നും ഇതിന് ഈാടാക്കിയത് 500 രൂപയാണെന്നുമാണ് ആരോപണം.
സംഭവത്തിന്റെ നിജസ്ഥിതി പൊതു വിപണിയിൽ അന്വേഷിച്ചപ്പോൾ 360 രൂപയ്ക്കുള്ള സാധനങ്ങളാണ് നൽകിയതെന്നാണ് ഇവർ പറയുന്നത് ഇതിൽ വൻ അഴിമതിയാണ് നടന്നതെന്ന് ബി. ജെ. പി. കൂറ്റപ്പെടുത്തി.അടിയന്തരമായ.ി അന്വേഷിച്ച് അഴിമതി നടത്തിയവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് ബി. ജെ. പി. ആവശ്യപ്പെട്ടു.

കൊയിലാണ്ടി മീഡിയാ ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ ബി. ജെ. പി. നഗരസഭാ പ്രസിഡണ്ട് വി. കെ. മുകുന്ദൻ, യുവമോർച്ചാ ജില്ലാ സെക്രട്ടറി അഖിൽ എസ്. പന്തലായനി, നഗരസഭാ ജനറൽ സെക്രട്ടറി സി. ടി. രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.

