കുടുംബശ്രീ ‘അരങ്ങ് 2018’ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കുടുംബശ്രീ 20ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാ-കായിക മത്സരങ്ങളുടെ സി.ഡി.എസ്തല മത്സരങ്ങൾ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്‌സൺ വി.കെ പത്മിനി അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി നോർത്ത് സൗത്ത് എ.ഡി.എസുകളിൽ നിന്നുളളവർക്കായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മെമ്പർ സെക്രട്ടറി കെ.എം. പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍മാരായ എന്‍.കെ ഭാസ്‌ക്കരന്‍, ദിവ്യ ശെല്‍വരാജ്, ഷിജുമാസ്റ്റര്‍, കൗണ്‍സിലര്‍ മാങ്ങോട്ടില്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നോർത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ സ്വാഗതവും, റീജ നന്ദിയും പറഞ്ഞു.

