കുടുംബവഴക്കിനെ തുടര്‍ന്ന് 82കാരിയായ അമ്മയെ മകന് തീ കൊളുത്തി
തൃശ്ശൂര്‍: തൃശ്ശൂര്‍ മുല്ലശ്ശേരിയില് മകന് അമ്മയെ തീ കൊളുത്തി. വാഴപ്പുള്ളി പരേതനായ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മു (82)വിനെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് മകന് തീ കൊളുത്തിയത്. സംഭവത്തില്‍ മകന് ഉണ്ണികൃഷ്ണനെ (60) പാവറട്ടി പോലീസ് അറസ്റ്റ് ചെയതു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വള്ളിയമ്മു രാവിലെ ചായ കുടിച്ച് വീടിനു പുറത്തിറങ്ങിയതോടെ ഉണ്ണികൃഷ്ണന് വീടിനരികില്‍ കരുതി വെച്ചിരുന്ന പെയിന്റ് തിന്നര്‍ എടുത്ത് വള്ളിയമ്മുവിന്റെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഉണ്ണികൃഷ്ണന്റെ ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

70 ശതമാനത്തോളം പൊള്ളലേറ്റ വള്ളിയമ്മുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് ഉണ്ണികൃഷ്ണന് വള്ളിയമ്മുവിനെ നിരന്തരമായി ഉപദ്രവിക്കാറുള്ളതായി നാട്ടുകാര്‍ പറയുന്നു.

