KOYILANDY DIARY.COM

The Perfect News Portal

കുടിവെള്ള പദ്ധതികൾക്കായി 33 ലക്ഷം രൂപ അനുവദിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ച്, കാപ്പാട് കുടിവെള്ള പദ്ധതികൾക്കായി കെ.ദാസൻ എം.എൽ.എ യുടെ ആസ്തി വികസന നിധിയിൽ നിന്നും 33 ലക്ഷം രൂപ അനുവദിച്ചു.  പൊയിൽക്കാവ് ബീച്ച് ലക്ഷം വീട് കോളനി ഭാഗത്തെ കുടിവെള്ള ക്ഷാമം  പരിഹരിക്കുക എന്നത്  വർഷങ്ങളായുള്ള ആവശ്യമായിരുന്നു.  തുവ്വക്കാട്  ഭാഗത്ത് സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ ഭൂമിയിൽ  പുതുതായി നിർമിച്ച കിണറിൽ നിന്നും കുടിവെള്ളം നൽകാനാണ് 23 ലക്ഷം രൂപ ഇപ്പോൾ അനുവദിച്ചത്.

വിതരണ ശൃംഖല, മോട്ടോർ, പമ്പ് ഹൗസ്, ടാങ്ക് എന്നിവ നിർമ്മിക്കാനാണ് ഇത് വിനിയോഗിക്കുന്നത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കാപ്പാട് ഭാഗത്തെ 17, 18 വാർഡുകളിലെ 120 ഓളം കുടുബങ്ങൾക്ക് ശുദ്ധജലമെത്തിക്കുന്നതിനുള്ള  പ്രാരംഭ നടപടിയെന്ന നിലയിലാണ് മറ്റൊരു  പദ്ധതിയായ കാപ്പാട് കുടിവെള്ള പദ്ധതിക്ക് കിണർ നിർമ്മിക്കാൻ 10 ലക്ഷം അനുവദിച്ചിരിക്കുന്നത്.  രണ്ട് പ്രവൃത്തികളുടെയും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ ജില്ലാ കലക്ടർ വാട്ടർ അതോറിറ്റി എഞ്ചിനീയറിംഗ് വിഭാഗത്തിന് നിർദ്ദേശം നൽകി കഴിഞ്ഞു.  ഭരണാനുമതി ലഭ്യമാക്കി എത്രയും വേഗം പ്രവൃത്തികൾ ആരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറിംഗ് ഓഫീസ് അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *