കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്
കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്. കോരപ്പുഴയോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ കിണറുകളിലെല്ലാം ഉപ്പുവെള്ളവും മഞ്ഞവെള്ളവുമാണ്. കുടിവെള്ളത്തിനായി കടുത്ത യാതനയാണ് പ്രദേശവാസികൾ അനുഭവിച്ചിരുന്നത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 2021-22 വർഷത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജിൻ്റെ നേത്യത്വത്തിൽ ഒമ്പത് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത് . അമ്പതോളം കുടുംബത്തിന് ഈ പദ്ധതികൊണ്ട് പ്രയോജനം ലഭിക്കും. ഓരോ വീട്ടുമുറ്റത്തും പൈപ്പ് കണക്ഷനും എത്തും. കുടിവെള്ള പദ്ധതിക്ക് കിണറും ജലസംഭരണിയും നിർമിക്കാൻ മൂന്നു സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങിയതാണ്. പന്തലായ നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി. പി ടി സോമൻ കൺവീനറായും, പി സുരേന്ദ്രൻ ചെയർമാനുമായുള്ള ജനകീയ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.

