KOYILANDY DIARY.COM

The Perfect News Portal

കുഞ്ഞുങ്ങള്‍ക്കു നേരെ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: മതചിഹ്നങ്ങള്‍ സ്ത്രീക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ എത്രതവണ പ്രസവിക്കണമെന്ന് മതനേതാക്കള്‍ തീരുമാനിക്കുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വര്‍ഗീയതയെന്നത് സ്ത്രീയുടെ ശത്രുവാണെന്നും പിണറായി പറഞ്ഞു.

അതേസമയം, കൊച്ചു പെണ്‍കുട്ടികള്‍ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ അത്യധികം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു. പൊലീസ് അതിശക്തമായ നടപടി എടുക്കും. കുറ്റവാളികള്‍ ആരായാലും നിയമത്തിനു മുന്നിലെത്തിച്ചു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പിണറായി ഉറപ്പുനല്‍കി.

ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാന്‍ കഴിയൂ. കുഞ്ഞുങ്ങള്‍ക്കു നേരെ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണ്. അതിനു ന്യായീകരണം ചമയ്ക്കുന്നവരും കുറ്റമാണ് ചെയ്യുന്നത്. അവര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്നും പിണറായി കുറിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *