KOYILANDY DIARY.COM

The Perfect News Portal

കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍പോയ യുവതി രണ്ടാഴ്ചയായിട്ടും മടങ്ങിയെത്തിയില്ല

എടപ്പാള്‍: കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി പോയ യുവതിയെയും ഒന്നരവയസ്സായ ആണ്‍കുഞ്ഞിനെയും രണ്ടാഴ്ചയായിട്ടും കണ്ടെത്താനായില്ല. വട്ടംകുളം പഞ്ചായത്തിലെ കരിമ്ബനക്കുന്ന് താഴത്തുള്ള കോണ്ടിപ്പറമ്ബില്‍ പ്രസാദിന്റെ ഭാര്യ ജിന്‍സി(20), മകന്‍ ആദിദേവ് എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെയാണ് ബന്ധുക്കള്‍ നാടലയുന്നത്.

ഇക്കഴിഞ്ഞ ആറാംതീയതി മൂന്നുമണിയോടെ കുഞ്ഞിനെ ഡോക്ടറെ കാണിക്കാനാണെന്ന് പറഞ്ഞുപോയ ജിന്‍സി തിരിച്ചുവരാതായപ്പോള്‍ ആരംഭിച്ചതാണ് ഭര്‍ത്താവിന്റെയും ജിന്‍സിയുടെ വീട്ടുകാരുടെയും തിരച്ചില്‍. 25 പവനോളം ആഭരണങ്ങളും വസ്ത്രവും പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡുമെല്ലാമെടുത്താണ് ഇവര്‍ പോയതെന്ന് പിന്നീട് മനസ്സിലായി.

ചങ്ങരംകുളം പോലീസ് കേസെടുത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇവരുടെ മൊബൈല്‍ഫോണില്‍ ചാറ്റിങ് നടത്തിയിരുന്ന കാസര്‍കോട് സ്വദേശിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീട് ഇവരുടെ രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ആണ്. വിവരമറിഞ്ഞ് വിദേശത്തുള്ള ഭര്‍ത്താവ് പ്രസാദും നാട്ടിലെത്തിയിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *