കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്കെതിരെ കേസെടുത്തു
കൊയിലാണ്ടി: ആറ് വയസ്സുള്ള ആൺ കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്കെതിരേയും കാമുകനെതിരേയും പൊലീസ് കേസെടുത്തു. കാപ്പാട് മാപ്പിള കത്ത് രാഗിഷ (26), കാമുകനായ അത്തോളി കൊളക്കാട് എടവലത്ത് കണ്ടി മീത്തൽ സജിലേഷ് (28) എന്നിവർക്കെതിരെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കൊയിലാണ്ടി പൊലീസ് കേസെടുത്തത്. പ്രതികളെ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു



