കുഞ്ഞികുളങ്ങര മഹാ ഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി : ചേമഞ്ചേരി – പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാ ഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് ബ്രഹ്മശ്രീ അരയാക്കിൽ പെരികമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി. തുടർന്ന് ക്ഷേത്ര വാദ്യസംഘത്തിലെ വിദ്യാർഥികളുടെ തായമ്പക അരങ്ങേറ്റം, നാദാർച്ചന, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടന്നു. ഉത്സവം വലിയ വിളക്ക് ദിവസം 20ന് വെള്ളിയാഴ്ച വില്ലെഴുന്നള്ളിപ്പോടെ സമാപിക്കും.
