കുക്കിംഗ് വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്‌സ് ഫെഡറേഷൻ (KSCWF) കൊയിലാണ്ടി മണ്ഡലം സമ്മേളനം കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ മുജീബ് പാലക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സൈനുദ്ദീൻ പടന്നക്കാട് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറർ എം.പി രത്‌നാകരൻ വിവിധ രഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ. കെ മുഹമ്മദ്, കെ. പി വിനോദ് കുമാർ, അഡ്വ: സുനിൽ മോഹൻ, വി.പി ഇബ്രാഹിം കുട്ടി, മോഹനൻ മാസ്റ്റർ, ബാബു കോളൂർ, ആലിക്കുട്ടി മാസ്റ്റർ, കബീർ തിക്കോടി, ജുനൈദ്, ലത്തീഫ്, ടി. ഗോപാലൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ടി. പി നാരായണൻ സ്വാഗതവും, നൗഫൽ കെ. പി നന്ദിയും പറഞ്ഞു.
