KOYILANDY DIARY.COM

The Perfect News Portal

കീർത്തിമുദ്ര പുരസ്ക്കാരത്തിന് നാമ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു

കൊയിലാണ്ടി: കീർത്തിമുദ്രാ പുരസ്ക്കാരത്തിന് നാമ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. പ്രശസ്ത കലാ സാംസ്ക്കാരിക പ്രവർത്തകനും, അധ്യാപകനുമായിരുന്ന ടി.പി. ദാമോദരൻ മാസ്റ്ററുടെ സ്മരണാർത്ഥം പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തിമുദ്രാ പുരസ്ക്കാരത്തിന് പൊതുജനങ്ങളിൽ നിന്നും നാമ നിർദ്ദേശം ക്ഷണിക്കുന്നു. കലാ-സാംസ്ക്കരിക – സാമൂഹ്യ രംഗത്തെ സമർപ്പിത പ്രവർത്തനങ്ങളും സംഘാടനമികവുമാണ് മാനദണ്ഡമായെടുക്കേണ്ടത്.

ആവശ്യമായ രേഖകൾ സഹിതം നിർദ്ദേശം ലഭിക്കേണ്ട അവസാന തിയ്യതി 2022 ജൂലൈ 11 ആണ്. അനുസ്മരണ സമ്മേളനത്തിൽ വെച്ച് കീർത്തിമുദ്രാ സമർപ്പണം നടക്കും. വിശദവിവരങ്ങൾക്ക് 9895421009, 9446732728 എന്നീ നമ്പറുകളിലോ കലാലയം ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *