കീഴൂര്‍ ശിവക്ഷേത്രത്തിലെ വലിയ കളംപാട്ടുത്സവം നാളെ

പയ്യോളി: കീഴൂര്‍ ശിവക്ഷേത്രത്തിലെ വലിയ കളംപാട്ടുത്സവം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ 30-ന് നടത്തും. കേളി, നാളികേരം എഴുന്നള്ളിക്കല്‍, തായമ്പക, കൊമ്പ്പറ്റ്, കുഴല്‍പറ്റ്, രാത്രി 8.30ന് പൂവെടിത്തറയിലേക്ക് എഴുന്നള്ളത്ത്, മുല്ലക്കല്‍പാട്ട്, എഴുന്നള്ളത്ത് തിരിച്ചെത്തിയ ശേഷമാണ് തേങ്ങയേറും പാട്ടും നടക്കുക. കളാശ്ശേരി ഇല്ലത്ത് മാധവന്‍നമ്പൂതിരിയാണ് കാര്‍മികത്വം വഹിക്കുക. മേയ് ഒന്നിന് പുലര്‍ച്ചെ മലര്നിവേദ്യവും തുടര്‍ന്ന് ഉച്ചപ്പാട്ടും നടത്തും.
