കീഴരിയൂർ വില്ലേജ് ഓഫീസിൽ കോൺഗ്രസ് ധർണ

കൊയിലാണ്ടി: റേഷൻ കാർഡിലെ അപാകതകൾ പരിഹരിക്കുക, തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അവഗണയും, ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കീഴരിയൂർ വില്ലേജ് ഓഫീസിനു മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടന്നു .
കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം നടന്ന സമരം KPCC സിക്രട്ടറി അഡ്വ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. DCCസിക്രട്ടറി രാജേഷ് കീഴരിയൂർ , ചുക്കോത്ത് ബാലൻ നായർ , ബി.ഉണ്ണികൃഷണൻ, ടി.കെ ഗോപാലൻ, കെ.ബാബു, എം.എം രമേശൻ, ഒ.കെ കുമാരൻ , സവിത നിരത്തിന്റെ മീത്തൽ, രാജശ്രി കെ.പി, രജിത കെ.വി, ഷിബു മുതുവന, ശശി പാറോളി, പി.കെ ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.

