കീഴരിയൂർ ബോംബ് കേസിൻ്റെ ചരിത്ര മുഹൂർത്തങ്ങൾ പ്രമേയമാക്കി ചിത്ര കലാ ക്യാമ്പ്

കൊയിലാണ്ടി: കീഴരിയൂർ ബോംബ് കേസിൻ്റെ ചരിത്ര മുഹൂർത്തങ്ങൾ പ്രമേയമാക്കി ചിത്ര കലാ ക്യാമ്പ്. സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ സുപ്രധാന സംഭവമായ കീഴരിയൂർ ബോംബ് കേസിൻ്റെ ചരിത്ര മുഹൂർത്തങ്ങൾ പ്രമേയമാക്കി ചിത്രകലാ അധ്യാപകർ വരച്ച ചിത്രങ്ങൾ ഒരു നാടിൻ്റെ ഹൃദയത്തുടിപ്പായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുപ്പതോളം ചിത്രകലാ അധ്യാപകരാണ് നടുവത്തൂർ ശ്രീ വാസുദേവാശ്രമം എച്ച്.എസ്.എസിൽ നടക്കുന്ന രണ്ടു ദിവസത്തെ ചിത്ര കലാ ക്യാമ്പിൽ പങ്കെടുക്കുന്നത്.

എം.എൽ.എ. ജമീല കാനത്തിൽ ഉദ്ഘാടനംചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലൻ നായർ അധ്യക്ഷനായി. വടകര ഡി.ഇ.ഒ. സി.കെ. വാസു, മേലടി എ.ഇ.ഒ. പി. ഗോവിന്ദൻ, കെ.സി. രാജൻ, അമൽ സരാഗ, ബി. മധു, യൂസഫ്, കെ. രാധാകൃഷ്ണൻ, കെ.ടി. രമേശൻ, പ്രധാനാധ്യാപിക കെ.കെ. അമ്പിളി എന്നിവർ സംസാരിച്ചു.


