കീഴരിയൂർ പി.എച്ച്.സി.യിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വൃക്ഷ തൈ നട്ടു

കൊയിലാണ്ടി: കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി
നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കീഴരിയൂർ പി. എച്ച്. സി. യിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി. വൃക്ഷതൈ നടീൽ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റം അംഗം എം. ടി. മധു, ഷാജി മനേഷ്, വി. വി. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂർ എന്നിവർ സംബന്ധിച്ചു.
