കീഴരിയൂരിൽ സംഘർഷം മൂന്ന് ആർ.എസ്.എസ്. പ്രവർത്തകർക്ക് വെട്ടെറ്റു

കൊയിലാണ്ടി: കീഴരിയൂരിൽ സംഘർഷം മൂന്ന് ആർ.എസ്.എസ്. പ്രവർത്തകർക്ക് വെട്ടെറ്റു. ആർ.എസ്സ് എസ്സ് കീഴരിയൂർ മണ്ഡൽ കാര്യവാഹ് തത്തം വള്ളിപൊയിൽ തെക്കെ അവണി കുഴിയിൽ സുധീഷ് (22), സൗഭാഗ്യയിൽ ബിനീഷ് ( 24), കിഴക്കഴിൽ രാഹുൽ (26), എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട് 5.30 ഓടെയായിരുന്നു സംഭവം സുധീഷിനെ വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ് പറയുന്നത്.
സുധീഷിന്റെ വീട് വളഞ്ഞ വിവരം അറിഞ്ഞ് എത്തിയതായിരുന്നു രാഹുലും, ബീനീഷും ഇവരെയും വെട്ടി പരിക്കേൽപിക്കുകയായിരുന്നു. നേ

സുധീഷ് ഞായറാഴ്ച ഗൾഫിലെക്ക് പോകാനിരിക്കുകയായിരുന്നു. കൈക്കും, മുഖത്തുമാണ് സുധീഷിന് വെട്ടെറ്റത്. സ്ഥലത്ത് പോലീസ് പിക്കറ്റിംഗ് ഗക്തമാക്കിയിട്ടുണ്ട്.

