കീഴരിയൂരിൽ കളരിയുടെ മെയ് വഴക്കം
കീഴരിയൂരിൽ കളരിയുടെ മെയ് വഴക്കം

കൊയിലാണ്ടി: കീഴരിയൂരിൽ കളരിയുടെ മെയ് വഴക്കം. ഐക്യകേരള കളരി സംഘം കീഴയരിയൂർ മണ്ണാടിക്കുന്ന് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച, പി.പ്രഭാകരൻ ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരിയുടെ ഉൽഘാടനം പത്മശ്രീ മീനാക്ഷി ഗുരുക്കൾ നിർവ്വഹിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലൻ നായർ മുഖ്യാതിഥിയായിരുന്നു.ഇ എം.മനോജ്, എം.സുരേഷ്, ഗോപാലൻ കുറ്റ്യായത്തിൽ, മധു സ്വാമി, കെ. പ്രഭാകരകുറുപ്പ്, ദിനേഷ് പ്രസാദ്, ഗുരിക്കൾ തങ്കച്ചൻ മാത്യൂ എന്നിവർ സംസാരിച്ചു. കളരി പ്രദർശനവും ഉണ്ടായിരുന്നു.


