കീച്ചേരി അമ്പലത്തിലെ പൂജാരി കുളത്തില്‍ വീണു മരിച്ചു

കണ്ണൂര്‍: ദേശീയപാതയില്‍ കീച്ചേരി അമ്പലത്തിലെ പൂജാരി കുളത്തില്‍ വീണു മരിച്ചു. കീച്ചേരി സുബ്രമണ്യസ്വാമി ക്ഷേത്രം പൂജാരി തളിപ്പറമ്പ് സ്വദേശി ജയരാജ(41)നാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറിന് ഉപക്ഷേത്രത്തില്‍ വിളക്ക് കൊളുത്തിയ ശേഷം കുളക്കടവിന് സമീപത്തു കൂടി നടന്നു വരുന്ന വഴി കുളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

പൂജാരിയെ കാണാതെ വന്നപ്പോള്‍ ആണ് കുളത്തില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Advertisements

