കിഴക്കയിൽ ഗണേശൻ ചികിൽസാ സഹായ കമ്മിറ്റി രൂപവൽക്കരിച്ചു

കൊയിലാണ്ടി: പാൻക്രിയാസ് ക്യാൻസർ ബാധിച്ച് ചികിൽസയിൽ കഴിയു കീഴരിയൂർ നടുവത്തൂർ കിഴക്കയിൽ ഗണേശന്റെ (വെങ്കിടേശ്വൻ) ചികിൽസയ്ക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപവൽക്കരിച്ചു. കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന ഗണേശന് പ്രായമായ അമ്മയും ഭാര്യയും 14 വയസ്സും രണ്ട് വയസ്സും പ്രായമുളള രണ്ട് പെൺമക്കളുമുണ്ട്.
ശസ്ത്രക്രിയയിലൂടെ ഗണേശനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ചെലവേറിയ ചികിൽസയ്ക്കും ഓപ്പറേഷനും വേണ്ട വലിയ തുക ഉണ്ടാക്കാൻ നിർധനരായ കുടുംബത്തിന് കഴിയില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ചികിൽസാ സഹായ കമ്മിറ്റി രൂപവൽക്കരിച്ചത്.

സഹായ കമ്മിറ്റി ഭാരവാഹികളായി കുറുമയിൽ ബാബു (ചെയർമാൻ), യു.എം.സത്യൻ (കൺവീനർ), എൻ.പി.സുരേഷ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. സാമ്പത്തിക സഹായങ്ങൾ കൊയിലാണ്ടി പഞ്ചാബ് നാഷണൽ ബാങ്കിലെ എ. സി. നമ്പർ 4343000100096501, ഐ.എഫ്.സി കോഡ് PUNB 0434300 എ അക്കൗണ്ട് നമ്പറിലേക്ക് അയക്കണം.

