കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. പുറക്കാട് നെടും തോട്ടത്തിൽ സലിം എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുവാണ് വീണത്. ഇന്നലെയായിരുന്നു സംഭവം പശു കിണറ്റിൽ വീണ വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ആറ് മീറ്റർ ആഴമുള്ള വെള്ളമുള്ള കിണറിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഷിജു ടി പി, ഹേമന്ദ് ബി എന്നിവർ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടെ പശുവിനെ കരയ്ക്കെത്തിച്ചു.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബാബു പി കെ,ഫയർ & റെസ്ക്യൂ ഓഫീസർമാരായ സനൽ രാജ്, ഷാജു, ഹോംഗാർഡ് ബാലൻ ടി പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.


