കിഡ്നി രോഗിക്ക് വൃക്ക മാറ്റിവെക്കുന്നതിനുളള സഹായ ധനം കൈമാറി

വടകര : ഉരുകുന്ന മനസ്സുകളുടെ കണ്ണീരൊപ്പാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ കണ്ണമ്പത്ത് കരയിലെ കിഡ്നി രോഗിക്ക് വൃക്ക മാറ്റിവെക്കുന്നതിന് തിരുവള്ളൂര്‍ പഞ്ചായത്ത് ഖത്തര്‍ കെഎംസിസി കമ്മിറ്റി സഹായ ധനം കൈമാറി.
തിരുവള്ളൂര്‍ ശിഹാബ് തങ്ങള്‍ സ്മാരകരത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് കണ്ണോത്ത് സൂപ്പി ഹാജി സഹായം ശാഖാ മുസ്ലിംലീഗ് ഭാരവാഹികള്‍ക്ക് കൈമാറി.

കെ.എം.സി.സി ട്രഷറര്‍ മുഹമ്മദ് കഴുന്നമ്മല്‍, സെക്രട്ടറിമാരായ ബി.വി ഹമീദ് ഹാജി, ഫൈസല്‍ അമ്പലത്തിങ്കല്‍, പഞ്ചാത്ത് മുസ്ലിംലീഗ് നേതാക്കളായ ആര്‍.കെ മുഹമ്മദ്, കെ.കെ അബ്ദുറഹിമാന്‍ ഹാജി, വി.പി അമ്മത് ഹാജി, പി.കെ കുഞ്ഞമ്മദ്, ഫൈസല്‍ പൈക്കാട്ട് എന്നിവർ സംസാരിച്ചു.
Advertisements

