കിടപ്പിലായ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സഹായമെത്തിക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്

മേപ്പയ്യൂര്‍: കിടപ്പിലായ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സഹായമെത്തിക്കുമെന്ന് തൊഴിൽ എക്സൈസ് വകുപ്പ്
മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. ഇതിനായി മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടുപിടിച്ച് പുതിയ കെട്ടിടം പണിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മേപ്പയ്യൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന അധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്, വൈസ് പ്രസിഡന്റ് കെ.ടി.രാജന്, ടൗണ്‍ വാര്‍ഡ് മെംബര്‍ ഷര്‍മിന കോമത്ത്, കെ.കെ. രാഘവന്, സി.പി. നാരായണന്, വി.മുജീബ്, പി.ബാലന്, കെ.ബാബു, പി.ബാബുരാജ്, എം.നാരായണന് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയങ്ക സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.സജീവന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.

