കാർഷിക പരിഷ്കരണ ബില്ലിനെതിരെ പ്രതിഷേധിച്ച് ജനതാദൾ എസ്

കൊയിലാണ്ടി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക പരിഷ്കരണ ബില്ലിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ജനതാദൾ എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. ജനതാദൾ എസ് വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ടി. എൻ. കെ. ശശീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനതാദൾ എസ് നേതാവ് എം. ആർ. അനന്തൻ അധ്യക്ഷത വഹിച്ചു. ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ. കെ. രാജൻ സ്വാഗതം പറഞ്ഞു.

യുവജനതാദൾ എസ് വടകര മണ്ഡലം പ്രസിഡണ്ട് പി. കിരൺജിത്ത്, കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല പ്രസിഡണ്ട് ഹരിദേവ് എസ്. വി, സുനിൽ കുമാർ വി. എസ്, തേറുകണ്ടി രാജൻ, ഇ. മുരളീധരൻ, അരുൺ എസ് തുടങ്ങിയവർ നേതൃത്വം നൽകി.

