കാസര്‍ഗോഡ്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ നാളെ റീ പോളിങ്

കാസർഗോഡ്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ നാളെ റീ പോളിങ്. കള്ള വോട്ട് നടന്നു എന്ന് കണ്ടെത്തിയ ബൂത്തുകളിലാണ് റീ പോളിങ് നടക്കുന്നത്.സമാധാനപരമായി റീ പോളിങ് നടത്തുന്നതിനായി കര്‍ശന സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളിലും കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലുമാണ് റീ പോളിങ്.

കണ്ണൂര്‍ ലോക്സഭാ മണ്ഡലം പരിധിയില്‍പ്പെടുന്ന തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിലെ ബൂത്ത് നമ്പര്‍ 166,ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യു പി സ്കൂളിലെ 52, 53 ബൂത്തുകള്‍ കാസർഗോഡ് ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കല്യാശ്ശേരിയിലെ പിലാത്തറ യു പി സ്കൂള്‍ ബൂത്ത് നമ്പര്‍ 19,പുതിയങ്ങാടി ജമാഅത്ത ഹൈസ്കൂളിലെ 69, 70 ബൂത്തുകള്‍, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ കൂളിയാട് ഗവണ്മെന്റ് ഹൈ സ്കൂളിലെ ബൂത്ത് നമ്പര്‍ 48 എന്നിവിടങ്ങളിലാണ് റീ പോളിങ്.

രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. പരസ്യ പ്രചാരണം ഇന്നലെ വൈകുന്നേരം അവസാനിച്ചതിനാല്‍ നിശബ്ദ പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.

പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.റീ പോളിങ് നടക്കുന്ന ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
