കാവ്യയും കുടുങ്ങുമോ; കീഴടങ്ങുന്നതിന്റെ തലേ ദിവസം പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തി

കൊച്ചി: നടിയെ അക്രമിച്ച സംഭവത്തിൽ കീഴടങ്ങുന്നതിന്റെ തലേ ദിവസം പള്‍സര്‍ സുനി കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന് തെളിവ്. കീഴടങ്ങുന്നതിന്റെ തലേ ദിവസം ലക്ഷ്യയില്‍ എത്തിയിരുന്നെന്നും ലക്ഷ്യയുടെ വിസിറ്റിങ്ങ് കാര്‍ഡ് വാങ്ങിയിരുന്നെന്നുമാണ് പുതിയ വിവരങ്ങള്‍.
കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ മുന്‍പ് പൊലീസിന് ലഭിച്ചിരുന്നു. സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ്് പൊലീസിന് ദൃശ്യങ്ങള്‍
ലഭിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ‘മാഡം’ നടി കാവ്യ മാധവനാണെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്.

