കാല്‍ വഴുതി കിണറ്റില്‍ വീണ മധ്യവയസ്‌ക്കനെ രക്ഷിച്ച് ഫയര്‍ അന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ്

തിരുവല്ല: വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ മധ്യവയസ്‌ക്കനെ രക്ഷിച്ച് ഫയര്‍ അന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ്. തീപ്പിനി കരിമ്ബനയ്ക്കല്‍ ജോസഫ് ഫിലിപ്പോസ് (46) ആണ് ഇന്ന് രാവിലെ വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണത്. രക്ഷപെടുത്തിയത്. ഇന്നു രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. വെള്ളം കോരുന്നതിനിടെ നാല്‍പ്പതടിയോളം ആഴമുള്ള കിണറ്റിലേക്ക് ഫിലിപ്പോസ് വീഴുകയായിരുന്നു.
ജോസഫിന്റെ മാതാപിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസിയായ യുവാവ് കിണറ്റിലിറങ്ങി മോട്ടോറിന്റെ പൈപ്പില്‍ ഇയാളെ താങ്ങി നിര്‍ത്തി. എന്നാല്‍ മുകളിലെത്തിക്കാന്‍ വഴി കണ്ടില്ല. തുടര്‍ന്ന് വിവരമറിയിച്ചതോട തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് ഉടന്‍ എത്തുകയായിരുന്നു. സംഘം വല ഉപയോഗിച്ച് ജോസഫിനെ പുറത്തെത്തിച്ചു.

സ്റ്റേഷന്‍ ഓഫീസര്‍ പി.ബി വേണുക്കുട്ടന്‍, അഡീഷണല്‍ സ്റ്റേഷന്‍ ഓഫീസര്‍ പോള്‍സണ്‍ ജോസഫ്, ലീഡിങ്ങ് ഫയര്‍മാന്‍ കലാനാഥന്‍, ഫയര്‍മാന്മാരായ ശ്രീനിവാസന്‍ , ശ്രീകാന്ത്, അനു ആര്‍ നായര്‍, റെജി ജോസ്, വിനീത്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

