കാല്‍നട യാത്രക്കാരന് ടിപ്പറിടിച്ച് മരിച്ചു; വിവരമറിഞ്ഞ സഹോദരനും മരിച്ചു

കോട്ടക്കല്‍: ടിപ്പറിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചതിനു പിന്നാലെ അപകട വിവരമറിഞ്ഞ് കുഴഞ്ഞ് വീണ ജ്യേഷ്ഠ സഹോദരനും മരിച്ചു. എടരിക്കോട് ക്ലാരി മൂച്ചിക്കല്‍ പണിക്കര്പടിയില്രാവിലെയാണ് അപകടം. പരുത്തിക്കുന്നന്‍ അബ്ദുല്‍മജീദ് (45) സഹോദരന് മുസ്തഫ (48)യുമാണ് മരിച്ചത്.
ഓട്ടോയില്‍ പണിക്കര്പടിയിലെത്തിയ മജീദിനെ കോട്ടക്കല്‍ ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ലോറിക്കും പോസ്റ്റിനും ഇടയില്‍ കുടുങ്ങിക്കിടന്ന മജീദിനെ അര മണിക്കൂറോളം പ്രയ്തനിച്ചാണ് പുറത്തെടുത്തത്.സംഭവമറിഞ്ഞ് കുഴഞ്ഞ് വീണ മുസ്തഫയേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കല്‍പ്പകഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

ക്ലാരി മൂച്ചിക്കല്പരേതനായ പരുത്തിക്കുന്നന്‍ മുഹമ്മദിന്‍െറയും പാത്തുട്ടിയുടേയും മക്കളാണ് ഇരുവരും. കിടക്ക നിര്‍മ്മാണശാലയിലെ ജീവനക്കാരനാണ് മജീദ്. ഭാര്യ: സീനത്ത്. മക്കള്‍ ലിസ്ന, ലിഫാന്‍.
സമീപത്തെ പലചരക്ക് വ്യാപാരിയാണ് മുസ്തഫ. ഭാര്യ: സുലൈഖ. മക്കള്‍: ഷാഹിന, ഷാഹിദ്, ഷിഹാദ്, ഫാത്തിമ ഷന. മരുമകന്: നൗഷാദ്.

