കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് ജാമ്യം

പാറ്റ്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ തടവില്‍ കഴിയുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. അഞ്ച് ആഴ്ചത്തെ ജാമ്യമാണ് പാറ്റ്ന ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ചികിത്സയ്ക്കു വേണ്ടിയാണ് ജാമ്യം അനുവദിച്ചത്. ജയിലില്‍ കഴിയവേ നെഞ്ചുവേദനയെ തുടര്‍ന്നു ലാലു റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സ തേടിയിരുന്നു.
നാല് കാലിത്തീറ്റ കുംഭകോണക്കേസുകളിലാണ് ലാലു കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. 2013ല്‍ ആദ്യ കുംഭകോണക്കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിനു പുറമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തിരുന്നു. രണ്ട് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ലാലുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയിരുന്നു.

രണ്ടാം കേസില്‍ മൂന്നരവര്‍ഷവും ശിക്ഷ ലഭിച്ചിരുന്നു. 1991-1994 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്കി ഡിയോഹര്‍ ട്രഷറിയില്‍ നിന്നും 89 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് കോടതി നടപടി.

മൂന്നാം കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിച്ചു. 1991-92 കാലത്ത് ചായ്ബസ ട്രഷറിയില്‍ നിന്ന് വ്യാജരഖകള്‍ ചമച്ച് 33.67 കോടി രൂപ പിന്‍വലിച്ചെന്നാണ് കേസ്. 7.10ലക്ഷം രൂപ മാത്രം പിന്‍വലിക്കാനായിരുന്നു അനുമതി ഉണ്ടായിരുന്നത്.

നാലമത്തെ കേസില്‍ 14 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും ലഭിച്ചിരുന്നു. ഡുംക ട്രഷറിയില്‍നിന്നും വ്യാജ ബില്ലുകള്‍ നല്കി 3.13 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ശിക്ഷ
