കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

കോഴിക്കോട്: അന്തര്‍സര്‍വകലാശാല ഫുട്ബാള്‍, വനിതാവോളിബോള്‍, ഖോ ഖോ ചാംപ്യന്‍ ഷിപ്പുകളില്‍ വിജയികളായ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ താരങ്ങള്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ടീം ക്യാപ്റ്റ്ന്‍മാരെയും പരിശീലകരെയും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഹാരമണിയിച്ച് സ്വീകരിച്ചപ്പോള്‍ യൂണിവേഴ്സിറ്റിയുടെ പഴയ താരങ്ങളും പരിശീലകരും സ്വീകരണച്ചടങ്ങില്‍ സന്നിഹിതരായി.
അന്തചസ്സര്‍വകലാശാല ഫുട്ബാളില്‍ നിലവിലെ ചാംപ്യന്‍മാരായ പഞ്ചാബിനെ അടിയറവു പറയിച്ച് കിരീടം നേടിയ ഫുട്ബാള്‍ ടീമിനെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. വിക്ടര്‍ മഞ്ഞില, ടി.കെ. ചാത്തുണ്ണി, വി.എ. നാരായണ മേനോന്‍, സി.പി.എം. ഉസ്മാന്‍കോയ, കെ.പി. സേതുമാധവന്‍, സി. കൃഷ്ണകുമാര്‍, വി.കെ. തങ്കച്ചന്‍, ഇ.ജെ. ജേക്കബ്, സക്കീര്‍ ഹുസൈന്‍, കെ.പി. മനോജ്, കെ.കെ.ഹനീഫ, സി.ഉമര്‍, പ്രസാദ്, കെ.അബൂബക്കര്‍ തുടങ്ങി നിരവധിപേര്‍ സ്വീകരണച്ചടങ്ങിനെത്തി.

