കാലവർഷം: കൊയിലാണ്ടി താലൂക്കിൽ 8 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കൊയിലാണ്ടി: കാലവർഷം കനത്തതോടെ കൊയിലാണ്ടി താലൂക്കിൽ വിവിധ വില്ലേജുകളിൽ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 8 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ബാലുശ്ശേരിയിൽ 3,നടുവണ്ണൂർ 2, കീഴരിയൂർ 1, പയ്യോളി 1 അവിട നല്ലൂർ 1 ഉം ക്യാമ്പുകളാണ് തുറന്നത്.
ബാലുശ്ശേരി വില്ലേജിലെ ബാലുശ്ശേരി ജി.എൽ.പി.സ്കൂളിൽ 35 പേരെയും, പുത്തൂർ വട്ടം ന്യൂഎൽ.പി.സ്കൂളിൽ 10 പേരെയും, തുരുത്യാട് എ.എൽ.പി.സ്കൂളിൽ 25 പേരെയും, മന്ദങ്കാവ് എ.യു.പി.സ്കൂളിൽ 10 പേരെയും, കരിമ്പാ പൊയിൽ മദ്രസ്സയിൽ 35 പേരെയും, വാകയാട് ജി.എൽ.പി.സ്കൂളിൽ 10 പേരെയും, നമ്പ്രത്ത് കര യു.പി.സ്കൂളിൽ 10 പേരെയും, പയ്യോളി ഗവ. ഫിഷറീസ് എൽ .പി .യിൽ 6 പേരെയുമാണ് മാറ്റി പാർപ്പിച്ചത്. എട്ട് വില്ലേജിൽ 40 കുടുംബങ്ങളെയാണ് മാറ്റിയത്. പുലർച്ചെ ആരംഭിച്ച മഴയ്ക്ക് വൈകീട്ടോടെ അൽപം ശമനം ഉണ്ടായിട്ടുണ്ട്. തഹസിൽദാർ പി.പ്രേമന്റെ നേതൃത്വത്തിൽ റവന്യൂ സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

