കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കൊയിലാണ്ടി > ബുധനാഴ്ച ഉച്ചയ്ക്ക് ദേശീയപാതയില്‍ കൊല്ലം ടൗണില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി മുളങ്കണ്ടത്തില്‍ അബ്ദുറഹിമാന്‍ (52) ആണ് മരിച്ചത്. കളിപ്പാട്ടം മൊത്ത വിതരണക്കാരനായ ഇയാള്‍ പയ്യോളി കീഴൂര്‍ ചന്തയില്‍ കളിപ്പാട്ടം വിതരണം ചെയ്ത് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ കടന്നു കളഞ്ഞത്. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. ഭാര്യ: ഖദീജ. മക്കള്‍: റസിയ, ഹസീന, ഷെറീന. മരുമക്കള്‍: അഹമ്മദ് കുട്ടി, ജാഫര്‍, സാദിഖ്,കബീര്‍.
