കാരുണ്യ മെഡിക്കൽസ് മാനേജിംഗ് ഡയറക്ടർ ഡോ: ദിലീപ് താലൂക്ക് ആശുപത്രി സന്ദർശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കാരുണ്യ മെഡിക്കൽസ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാനേജിംഗ് ഡയറക്ടർ ഡോ.ദിലീപ് താലൂക്ക് ആശുപത്രി സന്ദർശിച്ചു. രോഗികൾക്ക് വില കുറച്ച് മരുന്ന് ലഭ്യമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കാരുണ്യ മെഡിക്കൽസ് സ്ഥാപിക്കുന്നത്. ആശുപത്രിയിലുണ്ടായിരുന്ന ലൈഫ് കെയർ സെന്ററിന്റെ പ്രവർത്തനം തൃപ്തികരമല്ലാത്തതിനാൽ അടച്ചു പൂട്ടിയിരുന്നു. ഇതിനു പകരമായാണ് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി കാരുണ്യ മെഡിക്കൽ സ്റ്റോർ കൊണ്ടുവരാൻ തീരുമാനിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറി എല്ലാ വിധ സൗകര്യത്തോടു കൂടിയുള്ള തായിരിക്കും
സാന്ത്വന ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി യുണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. പൊതുജനങ്ങൾക്കും ഉപകാരമാകുന്ന രീതിയിലാണ് ഫിസിയോതെറാപ്പി യൂണിറ്റ് സ്ഥാപിക്കുക, ആശുപത്രിയിൽ സ്ഥാപിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തിയും ഉടൻ ആരംഭിക്കു. മുല്ലപ്പള്ളി രാമചന്ദ്രന്റെ എം.പി.ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലാണ് ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവർത്തി കെ.എച്ച്.ആർ.ഡബ്ലൂ. എസ്സിനെയാണ് ഏൽപിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറി നേരത്തെ ലൈഫ് കെയർ സെന്റർ പ്രവർത്തിച്ച ആശുപത്രിയുടെ കെട്ടിടത്തിൽ തന്നെയായിരിക്കും സ്ഥാപിക്കുക. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, സൂപ്രണ്ട് സച്ചിൻ ബാബു മറ്റ് ഉദ്യാഗസ്ഥർ തുടങ്ങിയവർ അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു.

