കാരുണ്യാ ഫാർമസി ഉൽഘാടനം നാളെ

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള കാരുണ്യാ ഫാർമസിയുടെ ഉൽഘാടനം ശനിയാഴ്ച കാലത്ത് 10 മണിക്ക് കെ.ദാസൻ എം.എൽ.എ ഉൽഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ അഡ്വ;
കെ.സത്യൻ അദ്ധ്യക്ഷത വഹിക്കും.
വിലകിഴിവിലാണ് ഇവിടെ നിന്നും മരുന്നുകൾ വിതരണം ചെയ്യുക. സംസ്ഥാനത്തെ 61 മത്തെ കാരുണ്യ ഫാർമസിയാണ് താലൂക്ക് ആശുപത്രിയിൽ ഉൽഘാടനം ചെയ്യുന്നതെന്ന് സൂപ്രണ്ട് ഡോ.കെ.എം.സച്ചിൻ ബാബു പറഞ്ഞു.

