KOYILANDY DIARY.COM

The Perfect News Portal

കാരാട് ശിവദാസൻ മാസ്റ്റർ അന്തരിച്ചു

ശിവദാസൻ മാസ്റ്റർക്ക് വിട* കാരാടിൻ്റെ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറ സാന്നിദ്ധ്യം പ്രിയ സഖാവ് ശിവദാസൻ മാസ്റ്റർ അന്തരിച്ചു,  കോഴിക്കോട് ഡയറ്റിൽ സീനിയർ ലക്ച്ചറർ ആയിരുന്നു. മലപ്പുറം DPO ആയി വിരമിച്ച മാസ്റ്റർ നാടിൻ്റെ ജനകീയ കൂട്ടായ്മകളുടെ ഭാഗമായിരുന്നു. നിലവിൽ CPI(M) കാരാട് വെസ്റ്റ് ബ്രാഞ്ച് അംഗമാണ്, ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ യു, റസിഡൻസ് കൂട്ടായ്മയുടെയും നേതൃ നിരയിൽ സജ്ജീവമായിരുന്ന ശിവദാസൻ മാസ്റ്റർ കാരാടിൻ്റെ സാംസ്കാരിക മുഖമായിരുന്നു.      എ.വി ഉണ്ണികൃഷണൻ മാസ്റ്റർ സ്മാരക വായനശാലയുടെയും,ജ്വാല സിഡൻസ് അസോസിയേഷൻ്റെയും പ്രസിഡൻ്റായി പ്രവർത്തിച്ച് വരുകയായിരുന്നു.            ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Share news