കാരയാട് ഈസ്റ്റ് എൽ.പി സ്‌കൂളിൽ പച്ചക്കറി വിളവെടുപ്പ്

കൊയിലാണ്ടി: കാരയാട് ഈസ്റ്റ് എ.എൽ.പി.സ്‌കൂളിൽ കുട്ടികളും അധ്യാപകരും ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നാടിന് ആഘോഷമായി. അരിക്കുളം അസിസ്റ്റന്റ് കൃഷി ഓഫീസർ രജീഷ് ബി.കെ ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപിക ഷൈജ.എം, വാർഡ് മെമ്പർ ഒ.കെ ബാബു, പി.ടി.എ പ്രസിഡണ്ട് വി.പി.രാജേഷ്, കാർഷിക ക്ലബ് കോ-ഓഡിനേറ്റർ അജീഷ്.സി, സ്‌കൂൾ മാനേജർ ടി.പി. സുധീർകുമാർ, പൂർവ്വ അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.

വെള്ളരി, ക്വാളിഫ്‌ളവർ, കാബേജ്, ചീര, വെണ്ട, പയർ, തക്കാളി, പാവയ്ക്ക, മത്തൻ, ഇളവൻ, പച്ചമുളക് തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പാണ് നടന്നത്.

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ കോമ്പൗണ്ടിലെ മുപ്പത് സെന്റ് സ്ഥലത്താണ് കുട്ടികൾ കൃഷിയൊരുക്കിയത്. കൃഷി വകുപ്പ് ഓഫീസർ ജ്യോതി സി ജോർ്ജ് മാർഗ്ഗനിർദേശം നൽകി. രക്ഷിതാക്കളുടെ പിന്തുണയോടയാണ് പച്ചക്കറി കൃഷിയിൽ ഈ സ്‌കൂൾ മുേറ്റം നടത്തിയത്.

