കായിക പ്രതിഭകൾക്ക് സാമൂഹ്യ പിന്തുണ അനിവാര്യം: നാഷണൽ ബോക്സിങ് ചാമ്പ്യൻ സി. രമേശ് കുമാർ

കൊയിലാണ്ടി: വളർന്നു വരുന്ന കായിക പ്രതിഭകൾക്ക് സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് നാഷണൽ ബോക്സിങ് ചാമ്പ്യനും കോച്ചുമായ സി. രമേശ്‌കുമാർ അഭിപ്രായപ്പെട്ടു. അമേച്വർ ബോക്സിങ്ങിൽ സംസ്ഥാന ചമ്പ്യൻ ഷിപ്പ് നേടിയ ഫാത്തിമ ഗംഗയെ അനുമോദിക്കാൻ ചേർന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ.എം. മഞ്ജു അധ്യക്ഷത വഹിച്ചു. ചടങ്ങിൽവെച്ച് പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വലിയാറമ്പത്തിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി. എം. കോയ, വാർഡ് മെമ്പർ ടി. കെ. മജീദ്, അബ്ദുൾ ഷുക്കൂർ, അഡ്വ: വി. സത്യൻ, പി. വി. സോമശേഖരൻ, അഡ്വ: പി. പ്രശാന്ത്, ഇ.കെ. ബാലൻ മാസ്റ്റർ, ആറാഞ്ചേരി ശിവൻ, ജി. പ്രശോഭ്, റിമേഷ്, അർജുൻ ശേഖർ, ഉണ്ണികൃഷ്ണൻ കുന്നത്ത്, എം.ടി. അരവിന്ദൻ. സി. കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.


