KOYILANDY DIARY

The Perfect News Portal

കായല്‍ കയ്യേറ്റം: തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം> കായല്‍ കയ്യേറി നിലം നികത്തിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെയുള്ള മറ്റ് ഹര്‍ജികളും ഇന്ന് പരിഗണിക്കും.

അതേസമയം എന്‍സിപിയുടെ സംസ്ഥാന സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. സംഘടനാ വിഷയങ്ങളാണ് യോഗം ചര്‍ച്ചചെയ്യുകയെന്നും തോമസ് ചാണ്ടി വിഷയം ഇന്നത്തെ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

തോമസ് ചാണ്ടിക്ക് വേണ്ടി മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ വിവേക് തന്‍ഖയാണ് ഹാജരാകുന്നത്. വിവേക് തന്‍ഖ ഹാജരാകുന്നതിലുള്ള എതിര്‍പ്പ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചു. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ ഇതിലുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഹൈക്കോടതിയിലേക്ക് വന്ന വിവേക് തന്ഖകയെ യൂത്ത്കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *