KOYILANDY DIARY.COM

The Perfect News Portal

കായലാട്ട് രവീന്ദ്രൻ സ്മാരക എൻഡോവ്മെൻറ് നടി അൻപു ശെൽവിക്ക്‌

കൊയിലാണ്ടി: കായലാട്ട് രവീന്ദ്രൻ സ്മാരക എൻഡോവ്മെൻറ് നടി അൻപു ശെൽവിക്ക്‌ ലഭിച്ചു. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കെ. ശിവരാമൻ സ്മാരക ട്രസ്റ്റിന്റെ കായലാട്ട് രവീന്ദ്രൻ സ്മാരക എൻഡോവ്മെൻറ് ആണ് നടി അൻപു ശെൽവിയെ തേടിയെത്തിയത്. കൊയിലാണ്ടി ചേലിയ കുളത്തിൽ മീത്തൽ ചെറിയേക്കന്റയും ലീലയുടെയും മകളാണ് അൻപു ശെൽവി.

15 വർഷമായി കോഴിക്കോട് ആകാശവാണിയിൽ നാടക കലാകാരിയാണ്. കഴിഞ്ഞ 34 വർഷമായി ഡബ്ബിംഗ്, കഥാപ്രസംഗം എന്നിവയിലും അമേച്വർ നാടക രംഗത്തും പ്രവർത്തിച്ചുവരുകയാണ്. കോഴിക്കോട് ഗോപിനാഥ്, വിക്രമൻ നായർ , ജയൻ തിരുമന, രാജീവൻ മമ്മിളി , മനോജ് നാരായണൻ, കെ. ശിവരാമൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഭദ്ര കാവേരി, പൂന്താനപർവ്വം, തച്ചോളി ഒതേനൻ, വേട്ടയ്ക്കൊരു മകൻ, തീരം കാശ്മീരം, എന്ദരോ മഹാനുഭാവലു, ഇത് ഭുമിയാണ്, കണ്ടം ബച്ചൊരു കോട്ട് തുടങ്ങി ഇരുന്നൂറിലേറെ നാടകങ്ങളിൽ വിവിധ വേഷങ്ങൾ അവതരിപ്പിച്ചു. ടെലിഫിലിമുകൾക്കും, വിവിധ ഷോകൾക്കും ഡബ്ബിംഗ് നടത്തി വരുന്നു. സ്കൂൾ പഠനകാലത്തു തന്നെ കഥാപ്രസംഗ വേദിയിലൂടെയാണ് കലാരംഗത്ത് സജീവമായത്.

Advertisements

പൂക്കാട് കലാലയം, കോഴിക്കോട് സ്റ്റേജ് ഇന്ത്യ, മലബാർ തിയേറ്റേർസ്, വേദവ്യാസ , മുരളിക കോഴിക്കോട് എന്നീ കലാ
സമിതികളിൽ പ്രവർത്തിച്ചു. ഭർത്താവ്: കെ.എം. നാരായണൻ, മക്കൾ: അജയ് വിഷ്ണു , അനുഗ്രഹ, അഭിനവ് .

5000 രൂപയും ശില്പവും അടങ്ങുന്നതാണ് എൻഡോവ്മെന്റ്. മെയ് 23 ന് പൂക്കാട് എഫ്.എഫ്. ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകനും, മുൻ എം.പിയുമായ സെബാസ്റ്റ്യൻ പോൾ എൻഡോവ്മെന്റ് സമ്മാനിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *