കായംകുളത്ത് വ്യാപാരിക്ക് സൂര്യാഘാതമേറ്റു
കായംകുളം: സംസ്ഥാനം ചുട്ടുപഴുക്കുമ്ബോള്‍ സൂര്യാഘാതമേല്‍ക്കുന്നവരുടെയും എണ്ണം കൂടി വരികയാണ്. ഇന്ന് കായംകുളത്ത് വ്യാപാരിക്ക് സൂര്യാഘാതമേറ്റു. സനു ബേക്കറി ഉടമ അബ്ദുള്ളയ്ക്കാണ് സൂര്യാഘാതെ ഏറ്റത്. ഇയാള്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
35 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് പൊള്ളലേറ്റത്. രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റിരുന്നു. ഇതിന് പുറമെ പകര്‍ച്ചവ്യാധികളും പടകരുകയാണ്. ഈ മാസം ഇതുവരെ 3481 പേര്‍ക്ക് ചിക്കന്‍പോക്സും 39 പേര്‍ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടു. പല ജില്ലകളിലും ചൂട് 50 ഡിഗ്രി കടക്കുമെന്നാണ് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട് കഴിഞ്ഞ രണ്ട് ദിവസമായി ചൂട് 41 ഡിഗ്രിയില്‍ തുടരുകയാണ്.




