കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; കെ. ദാസൻ കെ. ദാസൻ

കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് കാപ്പാട് ടൂറിസ്റ്റ് കേന്ദ്രം ഉയർത്തുന്നതിനുള്ള പദ്ധതിയായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന്റെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന ആലോചനാ യോഗത്തിൽ എം.എൽ.എ. കെ. ദാസൻ അധ്യക്ഷത വഹിച്ചു. കാപ്പാട് തീരപ്രദേശം ഉൾപ്പെടുന്ന തീരദേശ വാർഡുകളിലെ ജനങ്ങളെ ഉൾപ്പെടുത്തി ശുചിത്വ ജനസഭ വിളിച്ചു ചേർക്കാൻ യോഗത്തിൽ തീരുമാനിച്ചു. ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് ജനപിന്തുണ അഭ്യർത്ഥിക്കാനും തീരുമാനിച്ചു.
യോഗത്തിൽ ഡി.ടി.പി.സി സെക്രട്ടറി അനിത മെമ്പർ കെ.ടി.രാധാകൃഷ്ണൻ , ജില്ലാ പഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണൻ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് സ്വാഗതം പറഞ്ഞു.

