കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

കല്‍പ്പറ്റ: വയനാട് ബത്തേരി പളളിവയലില് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. മണലിമൂല കോളനിയിലെ മാരന്റെ മകന് രാജനാണ് മരിച്ചത്. ഇന്നലെ രാത്രി കടയില്‍ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് വീടിന് സമീപത്തുവച്ച് ആനയുടെ ആക്രമണം ഉണ്ടായത്. മകനെ കാണാതായതിനെ തുടര്‍ന്ന് ഇന്നു രാവിലെ മാരന് അന്വേഷിച്ചിറങ്ങിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
