കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രോത്സവം 22 ന് കൊടിയേറും

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവം 22 ന് കൊടിയേറി 27ന് സമാപിക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, ഭഗവതിസേവ, സർപ്പബലി എന്നിവ നടക്കും.
22 ന് മധുര ധ്വനി കാഞ്ഞിലശ്ശേരി അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതം, രാത്രി 7.30 ന് കൊടിയേറ്റം, 23 ന് രാത്രി 9 -ന് തിടമ്പ് നൃത്തം (നീലേശ്വരം ശ്രീകുമാരൻ നമ്പൂതിരി ), 24 ന് അയ്യപ്പന് കോമരത്തോട് കൂടിയ വിളക്ക്, 25 ന് രാത്രി 7.30 ന് സോപാന സംഗീതം ( അമ്പലപ്പുഴ വിജയകുമാർ),26-ന് തായമ്പക (കൊട്ടാരം ബിനു മാരാർ മട്ടന്നൂർ), പള്ളിവേട്ട എഴുന്നള്ളത്ത്, 27-ന് കുളിച്ചാറാട്ട്, സംഗീത കച്ചേരി, ആറാട്ട് വിദ്യ എന്നിവ നടക്കും.

