കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശീവേലിപ്പുര സമർപ്പിച്ചു

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിർമ്മിച്ച ശിവേലിപ്പുര തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് സമർപ്പണം നടത്തി. കുനിയിൽ ഗോവിന്ദൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മഠത്തിൽ ശേഖരൻ, മമ്മിളി മീത്തൽ ബാബു എന്നിവരെ ആദരിച്ചു. രോഗശയ്യയിൽ കിടക്കുന്ന വടക്കെ പൂക്കാട്ടിൽ ചന്തുക്കുട്ടിക്ക് ക്ഷേത്ര കമ്മിറ്റി ധനസഹായം നൽകി.
