കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവസഹസ്രനാമാര്‍ച്ചന

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ നവംബര്‍ 17ന് വൃശ്ചിക പുലരിയില്‍ ശിവസഹസ്രനാമാര്‍ച്ചന നടക്കും. അര്‍ച്ചനയുടെ ആദ്യ കൂപ്പണ്‍ ക്ഷേത്രം എക്സി. ഓഫീസര്‍ ഡോ. വി. ടി. മനോജ് നമ്പൂതിരിയില്‍ നിന്നും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ സ്വീകരിച്ചു. പുരുഷോത്തമന് നമ്പൂതിരി, പത്മജിത്ത് നമ്പൂതിരി, ശിവശങ്കര മാരാര്‍, രഞ്ജിത് കുനിയില്‍, ഗോപേഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
