കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫിബ്രവരി 17 മുതല്‍

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫിബ്രവരി 17 മുതല്‍ 26 വരെ ആഘോഷിക്കും. 17-ന് പ്രാസാദശുദ്ധി. 18-ന് ദ്രവ്യകലശപൂജ, , വൈകീട്ട് നാലുമണിക്ക് സ്മൃതിസംഗമം-ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍. 19-ന് വൈകീട്ട് നാലുമണിക്ക് അക്ഷരശ്ലോകസദസ്സ്, രാത്രി ഏഴിന് കൊടിയേറ്റം, രാത്രി 8.30-ന് ചേലിയ കഥകളി വിദ്യാലയം അവതരിപ്പിക്കുന്ന കഥകളി-സന്താന ഗോപാലം. 20-ന് രാവിലെ മത്തവിലാസം കൂത്ത്, 10 മണിക്ക് കലാമണ്ഡലം മഹേന്ദ്രന്റെ ഓട്ടന്‍ തുള്ളല്‍, 11 മണിക്ക് ഭക്തിഗാനാമൃതം, നാദലയം, രാത്രി എട്ടിന് കല്പാത്തി ബാലകൃഷ്ണന്റെ തായമ്പക.
21-ന് വൈകീട്ട് ആഘോഷ വരവുകള്‍, രാത്രി ഏഴിന് തൃത്തായമ്പക, രാത്രി 9.30-ന് നാടകം: മകം പിറന്നമാക്കം. 22-ന് രാവിലെ ഓട്ടന്തുള്ളല്, രാത്രി ഏഴിന് പഞ്ചതായമ്പക, മണിച്ചെപ്പ് മെഗാഷോ: രഞ്ജു ചാലക്കുടിയുടെ നാടന്‍പാട്ട്. 23-ന് വൈകീട്ട് നാലുമണിക്ക് മലയ്ക്കെഴുന്നള്ളിപ്പ്,ഭജന്‍സ്, 6.30-ന് ആലിന്‍കീഴ് മേളം. 24-ന് മഹാശിവരാത്രി, രാവിലെ 11-ന് ഡോ. പിയൂഷ് എം. നമ്പൂതിരിയുടെ പ്രഭാഷണം, അഞ്ചുമണിക്ക് ശയനപ്രദക്ഷിണം, നൃത്ത സമര്‍പ്പണം: കലാമണ്ഡലം പ്രേംകുമാര്‍, 25-ന് പള്ളിവേട്ട, രാത്രി ഏഴിന് ആലിന്‍കീഴില്‍ പാണ്ടിമേളം, 26-ന് കുളിച്ചാറാട്ട്.

