കാഞ്ഞിലശ്ശേരിയില്‍ കുടുംബശ്രീ വിപണനമേള ആരംഭിച്ചു
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി ഉത്സവ നഗരിയില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ വിപണനമേള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് മലബാര്‍ ദേവസ്വംബോര്‍ഡ് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. രവീന്ദ്രന് ഉത്പ്പന്നങ്ങള്‍ നല്‍കി മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ഇ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷ പി.പി. ശ്രീജ, പഞ്ചായത്തംഗം വി. വേണുഗോപാല്‍, ദേവസ്വം ബോര്‍ഡ് അംഗം ഗീതാഭായ്, പഞ്ചായത്ത് അഡി. സെക്രട്ടറി ഗിരീഷ്, സി.ഡി.എസ്. അധ്യക്ഷ പി. ശൈലജ എന്നിവര്‍ സംസാരിച്ചു.

