കശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ രഥയാത്രക്ക് സ്വീകരണം നൽകും

കൊയിലാണ്ടി: ആചാര്യശ്രീ എം.ആർ.രാജേഷ് നയിക്കുന്ന കോഴിക്കോട് കശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ പഠന ഗവേഷണ കേന്ദ്രമായ മഹാശയ് ധരം പാൽ എം.ഡി.എച് വേദ റിസർച്ച് ഫൗണ്ടേഷന്റെ ഉദ്ഘാടനവും യഥാർത്ഥ ഭഗവദ് ഗീത എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും ഏപ്രിൽ 1, 2, 3 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതിന്റെ ഭാഗമായി കന്യാകുമാരിയിൽ നിന്നും ആരംഭിച്ച വിളംബര രഥയാത്ര ഇന്ന് വൈകീട്ട് തിക്കോടി പെരുമാൾപുരം ശിവക്ഷേത്രത്തിൽ നടക്കുന്ന സ്വീകരണത്തിന് ശേഷം നാളെ പിഷാരികാവ്, കൊരയങ്ങാട് തെരു ഗണപതിക്ഷേതം, പൊയിൽക്കാവ് ക്ഷേത്രം, തിരുവങ്ങൂർ ക്ഷേത്രം, പൂക്കാട് കുഞ്ഞി കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഉച്ചയോടെ കൊയിലാണ്ടി കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തി വൈകീട്ട് 3-ഓടെ ബാലുശ്ശേരിയിൽ പ്രവേശിക്കും.

വാർത്താ സമ്മേളനത്തിൽ വി. പി. ബാലകൃഷ്ണ വൈദിക്, എം.കെ.ആനന്ദൻ, എൻ.കെ.രഞ്ജീഷ്, ഇ. രാമദാസ് പങ്കെടുത്തു.

